പീരുമേട്: നാലുപതിറ്റാണ്ടിലധികം പ്രവർത്തന പരിചയമുള്ള, കാർഷിക സാങ്കേതിക ഗവേഷണ മേഖലകളിൽ ദേശീയ അന്തർദേശീയ ഏജൻസികളുടെയും ഗവണ്മെന്റിന്റെയും അംഗീകാരം നേടിയ പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി കണ്‍സൾട്ടൻസി രംഗത്തേക്കു കടക്കുന്നു.
1995 മുതൽ ചെറുകിട നാമമാത്ര കർഷകർക്കു ജൈവകൃഷിയിൽ പരിശീലനം നൽകുകയും അവരുടെ ഉത്പന്നങ്ങൾക്ക് ആഗോളതലത്തിൽ വിപണി ലഭ്യമാക്കുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ഒന്‍പതു വർഷമായി ഇന്ത്യയിൽനിന്ന് ഏറ്റവും കൂടുതൽ ജൈവോത്പന്നം കയറ്റുമതി ചെയ്യുന്ന സ്ഥാപനം എന്ന നിലയിലുള്ള അവാർഡും തുടർച്ചയായി നേടിവരുന്നു.
അതിനാവശ്യമായ ഫാക്ടറികൾ, കർഷകരുടെ ജൈവ സർട്ടിഫിക്കേഷനും തുടർ നടപടികൾക്കും വേണ്ടി ഇന്റേണൽ കണ്ട്രോൾ സിസ്റ്റം, തുടങ്ങിയവ പിഡിഎസിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഗ്രാമീണ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുകയും അവ ചെറുകിട കർഷകർക്ക് എത്തിച്ചു നൽകുകയും ചെയ്യുന്നതിലും സൊസൈറ്റി സജീവമാണ്. നാഷണൽ ഇന്നവേഷൻ ഫൗണ്ടേഷൻ ദേശീയ ശാസ്ത്ര സാങ്കേതിക വകുപ്പ് തുടങ്ങിയ ഏജൻസികളുമായി ചേർന്നാണ് ഇത്തരം പദ്ധതികൾ.
പിഡിഎസ് കണ്‍സൾട്ടൻസി വിഭാഗത്തിന്റെ പ്രവർത്തനങ്ങളുടെ ആദ്യ പടിയായി ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തു നടപ്പാക്കാൻ മുന്നോട്ടു വന്നിട്ടുള്ള ഇന്ത്യയിലെ 20 സന്നദ്ധ സംഘടനകൾക്ക് അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടി നവംബർ -ഡിസംബർ മാസങ്ങളിലായി പീരുമേട്ടിൽ നടക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു.