കിടങ്ങൂർ: ആതുരശുശ്രൂഷയിൽ അനേകായിരങ്ങൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന സിസ്റ്റർ ഡോ. മേരി മാർസലസി(65)ന് കണ്ണീരോടെ അന്തിമോപചാരം. മാർസലസമ്മയുടെ വിദഗ്ധ ചികിത്സയിലും പരിചരണത്തിലും ശാരീരികവും മാനസികവുമായ സൗഖ്യം നേടിയവരും ആത്മബന്ധം സ്ഥാപിച്ചവരുമായ ആയിരങ്ങൾ വെള്ളിയാഴ്ച രാത്രിയിലും ഇന്നലെയുമായി കിടങ്ങൂർ ലിറ്റിൽ ലൂർദ് ആശുപത്രിയിലേക്ക് പ്രവഹിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സംസ്കാരശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന സംസ്കാരശുശ്രൂഷകൾക്ക് ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട് മുഖ്യകാർമികത്വം വഹിച്ചു.