കൊച്ചി: സംസ്ഥാനത്തെ സ്പെഷൽ സ്കൂൾ വിദ്യാർഥികൾക്കായി റോട്ടറി ഇന്റർനാഷണൽ 3201 നടത്തിവരുന്ന റോട്ടറി ഒളിന്പിക്സ് റോസസിന്റെ ഈ വർഷത്തെ മത്സരങ്ങളിൽ അടിമാലി മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്കൂൾ ചാന്പ്യന്മാരായി.
കാലടി മാണിക്യമംഗലം സെന്റ് ക്ലെയർ എച്ച്എസ്എസ് രണ്ടാം സ്ഥാനവും കട്ടപ്പന വെള്ളയാംകുടി അസീസി സ്പെഷൽ സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ആലുവ യുസി കോളജ് ഗ്രൗണ്ടിൽ നടന്ന മത്സരം ഒളിന്പ്യൻ ഷൈനി വിൽസണ്, അർജുന അവാർഡ് ജേതാവ് വിൽസണ് ചെറിയാൻ, നടൻ രാജീവ് പിള്ള എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
26 സ്കൂളുകളിൽനിന്നായി 1100 കുട്ടികൾ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ വിനോദ് കെ. കുട്ടി വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു.
റോട്ടറി ക്ലബ് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട്, കൊച്ചിൻ വെസ്റ്റ്, കൊച്ചിൻ ട്രൈസിറ്റി ക്ലബ്ബുകൾ സംയുക്തമായാണു മത്സരം സംഘടിപ്പിച്ചത്.