പാലാ: പാലാ രൂപത പ്രിസ്ബിറ്ററൽ, പാസ്റ്ററൽ കൗണ്‍സിലുകളുടെ സുവർണജൂബിലി ആഘോഷവും പാലാ രൂപത പ്രഥമ മെത്രാൻ മാർ സെബാസ്റ്റ്യൻ വയലിലിന്റെ 31-ാം ചരമവാർഷിക ദിനാചരണവും 21ന് പാലാ കത്തീഡ്രൽ പാരീഷ്ഹാളിൽ നടക്കും.
രാവിലെ 9.30ന് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും അനുസ്മരണ ശുശ്രൂഷയും ഉണ്ടായിരിക്കും. പാലാ രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ വചനസന്ദേശം നൽകും. മാർ ജോസഫ് പള്ളിക്കാപറന്പിൽ അനുസ്മരണ ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും. തുടർന്ന് പാരീഷ്ഹാളിൽ പാസ്റ്ററൽ, പ്രിസ്ബിറ്ററൽ സംയുക്ത സമ്മേളനം നടക്കും.
രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രഭാഷണം നടത്തും. കൗണ്‍സിലുകളുടെ സുവർണജൂബിലി ആഘോഷങ്ങൾ സീറോ മലങ്കരസഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവാ ഉദ്ഘാടനംചെയ്യും. പാസ്റ്ററൽ കൗണ്‍സിൽ ചെയർമാൻ ഡോ. സിറിയക് തോമസ് അധ്യക്ഷതവഹിക്കും. മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപറന്പിൽ, ജോണ്‍ കച്ചിറമറ്റം, പ്രഫ.ഫിലോമിന ജോസ് എന്നിവർ ആശംസാപ്രസംഗം നടത്തും. പ്രിസ്ബിറ്ററൽ കൗണ്‍സിൽ സെക്രട്ടറി റവ.ഡോ.ജോർജ് ഞാറക്കുന്നേൽ കൃതജ്ഞത പറയും.