കോഴിക്കോട്: നഗരത്തിൽ വൻ മയക്കുമരുന്നു വേട്ട. ഉത്തരേന്ത്യയിൽ യുവാക്കൾ വ്യാപകമായി ഉപയോഗിക്കുന്നതായി കണ്ടെത്തിയ എൽഎസ്ഡി(ലൈസെർജിക് ആസിഡ് ഡൈ എതിലാമയ്ഡ്) മയക്കുമരുന്നുമായി യുവാവിനെ കസബ പോലീസ് അറസ്റ്റ് ചെയ്തു.
കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ മനക്കാന്റകം ഹൗസിൽ ഷനുബ്(23) ആണ് വെള്ളിയാഴ്ച വൈകുന്നേരം ആറോടെ പോലീസ് പിടിയിലായത്. നഗരത്തിലും പരിസര പ്രദേശങ്ങളിലും മയക്കുമരുന്നു ശേഖരിക്കുന്നതിനും വിൽക്കുന്നതിനുമായി മാത്തോട്ടം ശ്രീ മുത്തപ്പൻക്ഷേത്രത്തിനു സമീപത്തെ സ്വകാര്യ ഫ്ലാറ്റിൽ താമസിക്കുകയായിരുന്നു ഷനൂബ്. കോഴിക്കോട് സിറ്റിപോലീസ് കമ്മീഷണർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇൻഡോർ സ്റ്റേഡിയത്തിനു സമീപത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്.
163 ഗ്രാം എൽഎസ്ഡി(Ly-Sergic acid Di-ethylamide) യാണ് ഇയാളിൽനിന്നു പിടിച്ചെടുത്തത്. സിൽവർ പേപ്പർകൊണ്ട് പൊതിഞ്ഞ കൽക്കണ്ടം പോലെയാണ് ഈ മയക്കുമരുന്ന് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തിക്കുന്നത്. ഒരുഗ്രാമിന് പതിനായിരം രൂപയാണ് വില. സ്റ്റാമ്പായും ദ്രാവകമായും ഇത് ലഭ്യമാണ്. സംസ്ഥാനത്ത് ഇത്രയും കൂടിയ അളവിൽ ഈ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത് ആദ്യമാണ്.
പുതുവത്സര ആഘോഷങ്ങൾക്കായാണ് ഇത് വ്യാപകമായി എത്തിക്കുന്നതെന്ന് പോലീസ് അറിയിച്ചു. നേപ്പാളിൽ നിന്നാണ് ഇത് കൊണ്ടുവരുന്നതെന്ന് പോലീസ് പറഞ്ഞു. വിദേശത്തുനിന്ന് ഓണ്ലൈൻ വഴി എൽഎസ്ഡി വാങ്ങുന്നുണ്ടെന്ന് ഡിസിപി മെറിൻ ജോസഫ് അറിയിച്ചു.
ഒരു എൽഎസ്ഡി സ്റ്റാമ്പ് കൈവശം വച്ചാൽ 10 വർഷം വരെ തടവും രണ്ടുലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.