കിഴക്കമ്പലം: ഗോവയിൽ നിന്ന് കൊച്ചിയിലെ ഡിജെ പാർട്ടികളിലേക്ക് വിദേശ നിർമിത മയക്കുമരുന്നുകൾ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവാവ് പിടിയിൽ. കോട്ടയം മോനിപ്പിള്ളി കുടിലിൽപ്പറമ്പിൽ കൈലാസ്(ഉണ്ണിമോൻ-24) നെയാണ് കുന്നത്തുനാട് സിഐ ജെ. കുര്യാക്കോസ്, എസ്ഐ ടി. ദിലീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
രാവിലെ 10.30 ഓടെ കടമ്പ്രയാർ ടൂറിസം കേന്ദ്രത്തിനു സമീപത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാളുടെ പക്കൽ നിന്ന് അഞ്ചു ലക്ഷം രൂപയുടെ എൽഎസ്ഡി സ്റ്റിക്കറുകൾ പിടികൂടി.കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിൽ ഗോവയിൽ നടന്ന ഫ്രീഡം ബ്ലാസ്റ്റിൽ എൽഎസ്ഡി അമിത ഉപയോഗത്തെത്തുടർന്ന് അഞ്ചുപേർ മരിക്കാനിടയായ സംഭവത്തിൽ ഇയാൾക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു.
കൊച്ചിയിൽ ഡിജെ പാർട്ടികൾ സംഘടിപ്പിച്ച് ഇവ വൻതോതിൽ വിറ്റഴിക്കാനായിരുന്നു പദ്ധതിയെന്ന് പ്രതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.