തൃശൂർ: ജനാധിപത്യത്തിൽ മാധ്യമങ്ങൾ അനിവാര്യവും അവിഭാജ്യ ഘടകവുമാണെന്നു സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. മാധ്യമങ്ങളുടെ സാന്നിധ്യമില്ലാത്തത് ആപത്കരമാണ്.
മാധ്യമങ്ങളും അഭിഭാഷകരും തമ്മിലുള്ള അകൽച്ച അവസാനിപ്പിക്കണം- അദ്ദേഹം പറഞ്ഞു. തൃശൂർ അയ്യന്തോളിൽ പുതുതായി പണികഴിപ്പിച്ച ജില്ലാ കോടതി സമുച്ചയത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു ജസ്റ്റീസ്. മാധ്യമങ്ങളുടെ നിലപാടുകളെയും ജസ്റ്റീസ് വിമർശിച്ചു.
ഹൈക്കോടതി ജഡ്ജി പി.ആർ. രാമചന്ദ്രമേനോൻ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ജി. സുധാകരൻ, വി.എസ്. സുനിൽകുമാർ, ജില്ലാ ജഡ്ജി ആനി ജോണ്, സി.എൻ. ജയദേവൻ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ, ജില്ലാ കളക്ടർ എ.കൗശിഗൻ, തേറമ്പിൽ രാമകൃഷ്ണൻ, കെ.ഡി. ബാബു, വി.കെ. പ്രകാശൻ തുടങ്ങിയവർ പങ്കെടുത്തു.