തിരുവനന്തപുരം: കേരള ബുക്സ് ആൻഡ് പബ്ലിഷിംഗ് സൊസൈറ്റി മാനേജിംഗ് ഡയറക്ടർ സ്ഥാനത്തുനിന്നു ഡിജിപി ടോമിൻ ജെ. തച്ചങ്കരിയെ ഒഴിവാക്കി. പകരം എസ്പി റാങ്കിലുള്ള കെ. കാർത്തികിനെ കെബിപിഎസ് എംഡിയായി നിയമിച്ചു.
ഫയർ ആൻഡ് റസ്ക്യു സർവീസസ് മേധാവി കൂടിയായ ടോമിൻ തച്ചങ്കരി കെബിപിഎസ് എംഡിയുടെ അധിക ചുമതലകൂടി വഹിച്ചിരുന്നു. കെബിപിഎസുമായി ബന്ധപ്പെട്ടുയർന്ന ചില ആരോപണങ്ങളുടെ പേരിലാണു മാറ്റിയതെന്നും സൂചനയുണ്ട്.
എന്നാൽ, ഫയർ ഫോഴ്സിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണു മാറ്റമെന്നാണ ഒൗദ്യോഗിക വിശദീകരണം. ഫയർ ആൻഡ് റസ്ക്യു സർവീസസിൽ നവീകരണ പ്രവർത്തനങ്ങൾ കൊണ്ടു വരുന്നുണ്ട്. കൂടാതെ തിരുവനന്തപുരം കേന്ദ്രമാക്കി ഫയർഫോഴ്സ് അക്കാദമി സ്ഥാപിക്കുന്നതും പരിഗണനയിലുണ്ട്. ഇതിന്റെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനാണു കെബിപിഎസിന്റെ ചുമതലയിൽനിന്നു നീക്കിയതെന്നാണു വിശദീകരണം. സാധാരണ ഇത്തരം സ്ഥാപനങ്ങളുടെ എംഡിയുടെ മാറ്റം മന്ത്രിസഭയിൽ ചർച്ച ചെയ്താണു സ്വീകരിക്കുന്നത്.