കോട്ടയം: ദൈവം നൽകിയ കഴിവുകൾ കുടുംബത്തിനും സഭയ്ക്കും സമൂഹത്തിനും സമുദായത്തിനുമായി വിനിയോഗിക്കുന്പോഴാണു ജീവിത സംതൃപ്തിയും ലക്ഷ്യവും കൈവരിക്കാനാവുകയെന്നും എല്ലാ അമ്മമാരും ഇതിനായി തയാറാകണമെന്നും കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ട്.
കോട്ടയം തെള്ളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ ചേർന്ന ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷന്റെ വാർഷികം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വ്യാജവാർത്തകൾ അതിവേഗം പ്രചരിക്കുന്ന ഇക്കാലത്ത് സത്യത്തോടുള്ള തുറവിയോടുകൂടിയ ശരിയായ അറിവ് നേടിയെടുക്കുവാൻ ഓരോരുത്തരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്നാനായ കാത്തലിക് വിമണ്‍സ് അസോസിയേഷൻ പ്രസിഡന്റ് പ്രഫ. ഡെയ്സി ജോസ് പച്ചിക്കര അധ്യക്ഷത വഹിച്ചു. അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, ക്നാനായ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് സ്റ്റീഫൻ ജോർജ്, കെസിഡബ്ല്യുഎ മലബാർ റീജിയണ്‍ പ്രസിഡന്റ് മൗലി തോമസ്, കെസിവൈഎൽ അതിരൂപത പ്രസിഡന്റ് മെൽബിൻ പുളിയംതൊട്ടിയിൽ, അന്നമ്മ ജോണ്‍, ബീന രാജു, മേയമ്മ ഏബ്രഹാം, ജെയ്സി കുര്യാക്കോസ്, ലീല ജോസഫ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ പ്രവർത്തനവർഷത്തിൽ മികച്ച ഫൊറോനയായി കൈപ്പുഴയും ഇടവകയായി വെള്ളൂരും തെരഞ്ഞെടുക്കപ്പെട്ടു.
കലാ-കായിക മത്സരത്തിൽ ഉഴവൂർ ഫൊറോന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്നാനായ മങ്കയായി വടക്കുംമുറി യൂണീറ്റിലെ ജെയ്മോൾ ബിനോയി തെരഞ്ഞെടുക്കപ്പെട്ടു. വിദ്യാർഥികൾക്കു സ്കോളർഷിപ്പും രോഗികൾക്കു ജീവകാരുണ്യ സഹായവും വിതരണം ചെയ്തു.