കായംകുളം: ടാങ്കര്‍ലോറി ബൈക്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ചു. കൊല്ലം പുന്തലത്താഴം മുണ്ടയ്ക്കല്‍ ശരവണ ഭവനില്‍ ഷണ്മുഖ രാജിന്റെ മകന് ശരവണന് (21) കൊല്ലം മയ്യനാട് കൈലാസ് ഭവനില്‍ മധുവിന്റെ മകന് കൈലാസ് മധു(22) എന്നിവരാണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെ രണ്ടരയോടെ ദേശീയപാതയില്‍ കായംകുളം കെഎസ്ആര്‍ടിസി ജംഗ്ഷനു സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കായംകുളം താലൂക്കാശുപത്രിയിലും തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുഹൃത്തുക്കളായ ഇവര്‍ ആലപ്പുഴ ഭാഗത്തുനിന്നു ബൈക്കില്‍ വരുമ്പോള്‍ എതിരേ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.
മരിച്ച ശരവണന് അഞ്ചലില്‍ ബേക്കറി ജീവനക്കാരനാണ്. കൈലാസ് ഹോട്ടല്‍ മാനേജ്മെന്റ്കോഴ്സ് കഴിഞ്ഞ് നില്‍ക്കുകയായിരുന്നു. കായംകുളം പോലീസ് കേസെടുത്തു.