കൊച്ചി: സ്വകാര്യ ആശുപത്രികളുടെ ലാഭ-നഷ്ട കണക്കുകൾ പരിശോധിക്കാൻ സർക്കാർ സംവിധാനം വേണമെന്നു സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ ചെയർമാൻ വി.എസ്. അച്യുതാനന്ദൻ. എറണാകുളം മറൈൻഡ്രൈവിൽ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
സുപ്രീം കോടതി നിർദേശിച്ചതും സംസ്ഥാന സർക്കാർ അംഗീകരിച്ചതുമായ ശന്പള പരിഷ്കരണം നടപ്പാക്കാൻ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ തയാറാകണം. ഊണും ഉറക്കവും ഉപേക്ഷിച്ചു ജോലി ചെയ്യുന്ന നഴ്സുമാരുടെ ന്യായമായ ആവശ്യമാണത്. ഇതു വാങ്ങിക്കൊടുക്കാൻ സർക്കാരിന്റെ ഭാഗത്തു നിന്ന് ഇടപെടൽ ഉണ്ടാകണം. കാലാകാലങ്ങളിൽ നഴ്സുമാർക്ക് ശന്പളപരിഷ്കരണം നടപ്പാക്കാനുള്ള സംവിധാനവും വേണം. സുപ്രീം കോടതി നിർദേശിച്ച അടിസ്ഥാന ശന്പളം നൽകിയാൽ അതു സാന്പത്തിക ബാധ്യതയുണ്ടാക്കുമെന്ന സ്വകാര്യ ആശുപത്രി മാനേജ്മെന്റിന്റെ വാദം മുഖവിലയ്ക്കെടുക്കാനാകില്ല.
സംസ്ഥാന പ്രസിഡന്റ് ജാസ്മിൻ ഷാ അധ്യക്ഷത വഹിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.
സിനിമാതാരം സന്തോഷ് പണ്ഡിറ്റ് വിശിഷ്ടാതിഥിയായിരുന്നു. യുഎൻഎയുടെ ഇന്റർനാഷണൽ കോ-ഓർഡിനേറ്റർ നൗഫൽ പ്രോജക്ട് അവതരണെം നടത്തി. സംസ്ഥാന സെക്രട്ടറി എം.വി. സുധീപ്, സംസ്ഥാന വർക്കിംഗ് സെക്രട്ടറി സുജനപാൽ അച്യുതൻ, ട്രഷറർ ബിപിൻ എൻ. പോൾ, ജില്ലാ പ്രസിഡന്റ് ബെൽജോ ഏലിയാസ്, പ്രവാസി കൂട്ടായ്മ കോ -ഓർഡിനേറ്റർ അലി മുഹമ്മദ് അൽ മുഹന്നാദി, ഇസാഫ് ബാങ്ക് എംഡി പോൾ തോമസ്, എം.പി. സുദീപ്, ഹാരിഷ് മണലുംപാറ, ഇ.വി. പ്രകാശ്, ഷോബി ജോസഫ്, രശ്മി പരമേശ്വരൻ, സി.സുജാത തുടങ്ങിയവർ പ്രസംഗിച്ചു.