ഇടുക്കി: ദേവികുളം സബ് കളക്ടർക്കെതിരെ രൂക്ഷമായ ആരോപണവുമായി എസ്. രാജേന്ദ്രൻ എംഎൽഎ. കോപ്പിയടിച്ച് ഐഎഎസ് നേടിയ ആളാണ് പ്രേംകുമാറെന്നും മറ്റാരുടെയോ പ്രേരണയാലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നതെന്നും എംഎൽഎ ആരോപിച്ചു.
മൂന്നാറിലെ പ്രശ്നങ്ങൾ വനം, റവന്യു വകുപ്പുകൾ സങ്കീർണമാക്കുന്നുവെന്നു എംഎൽഎ കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിളിച്ച യോഗത്തിലെ തീരുമാനങ്ങൾ വനം-റവന്യൂ വകുപ്പുകൾ അട്ടിമറിക്കുകയാണെന്നും എസ്.രാജേന്ദ്രൻ മാധ്യമങ്ങൾക്കു മുന്നിൽ ആരോപിച്ചു.