കൊച്ചി: തോമസ് ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയനെ രാഷ്ട്രീയമായി ബ്ലാക്ക്മെയിൽ ചെയ്തെന്നു കെപിസിസി പ്രസിഡന്റ് എം.എം.ഹസൻ. അഴിമതിക്കെതിരെയുള്ള സിപിഐയുടെ കർശനനിലപാടാണു ചാണ്ടിയുടെ രാജിയിൽ പ്രധാന പങ്കുവഹിച്ചതെന്നും ഹസൻ കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഇ.പി. ജയരാജനെയും എ.കെ ശശീന്ദ്രനെയും മന്ത്രിപദത്തിൽനിന്ന് ഇറക്കിവിട്ട പിണറായി എന്തിനാണു തോമസ് ചാണ്ടിയെ ഭയപ്പെട്ടത്്? ഇരട്ടച്ചങ്കനെന്നും പുലിയെന്നും വിശേഷണമുള്ള പിണറായി എന്തിനാണ് അഴിമതിക്കാരനായ തോമസ് ചാണ്ടിക്കു മുന്പിൽ എലിയെപ്പോലെ നിന്നതെന്നു വിശദീകരിക്കണം.
അഴിമതിരഹിതഭരണം വാഗ്ദാനം ചെയ്ത ഇടതുസർക്കാരിനു ഭരണത്തിൽ തുടരാൻ ധാർമികമായി അവകാശമില്ല. സർക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടമായി. സിപിഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിച്ചതു മുഖ്യമന്ത്രിയും മന്ത്രിമാരും തമ്മിൽ പരസ്പര വിശ്വാസമില്ലെന്നതിന്റെ തെളിവാണ്. എൽഡിഎഫിന്റെ രാഷ്ട്രീയ അടിത്തറ തകർന്നു. രാഷ്ട്രീയ പ്രതിസന്ധിയിലായ ഇടതുമുന്നണിയിലെ കക്ഷികൾ പല ധ്രുവങ്ങളിലാണ്-അദ്ദേഹം ആരോപിച്ചു.