ആലപ്പുഴ: ഗതാഗതമന്ത്രിയുടെ രാജി സംബന്ധിച്ച് അരങ്ങിലും അണിയറയിലും നടന്ന കഥകളെക്കുറിച്ച് രാഷ്ട്രീയ കേരളത്തിൽ തലങ്ങുംവിലങ്ങും ചർച്ച നടക്കുന്പോൾ സഹോദരിയുടെ മകളുടെ വിവാഹത്തിരക്കിൽ മുഴുകി തോമസ് ചാണ്ടി.
ഇന്നു ചങ്ങനാശേരിയിലെ റിസോർട്ടിലാണു വിവാഹ സത്കാരം. മാസങ്ങൾ നീണ്ട കോലാഹലങ്ങൾക്കൊടുവിൽ മിനിയാന്ന് ഗതാഗത മന്ത്രിസ്ഥാനം രാജിവച്ചു കുട്ടനാട്ടിലെ തറവാട്ടിലേക്കെത്തിയ ചാണ്ടിയെ കാത്തു സഹോദരിമാരെല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇനി വിവാഹ ശേഷമേ കുട്ടനാട്ടിലെ വീട്ടിൽനിന്നു തോമസ് ചാണ്ടി കൊച്ചിയിലെ മകന്റെ വസതിയിലേക്കു മടങ്ങൂ.