ശബരിമല: ദേവസ്വം നിയമനങ്ങളില്‍ സംവരണം ലഭിച്ചിരുന്ന വിഭാഗങ്ങള്‍ക്കു കൂടുതല്‍ സംവരണാനുകൂല്യം നല്കി കൊണ്ടാണ് മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
ഈഴവ സമുദായത്തിന് 14 ശതമാനം സംവരണമാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇത് 17 ശതമാനമായി വര്‍ധിപ്പിച്ചു. പട്ടികജാതി വിഭാഗത്തിന് ലഭിച്ചിരുന്ന 10 ശതമാനം സംവരണം 12 ശതമാനമാക്കി വര്‍ധിപ്പിച്ചു. ഈഴവ സമുദായം ഒഴികെയുള്ള ഹിന്ദു ഒബിസി വിഭാഗത്തിന് കേവലം മൂന്നു ശതമാനം മാത്രമായിരുന്നു സംവരണം. ഇത് ആറുശതമാനമാക്കി വര്‍ധിപ്പിച്ചതും മന്ത്രി ചൂണ്ടിക്കാട്ടി.