+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി

കൊ​​​ച്ചി : കോ​​​ള​​​ജ് മാ​​​ഗ​​​സി​​​ൻ ദേ​​​ശീ​​​യ​ ഗാ​​​ന​​​ത്തെ​​​യും ദേ​​​ശീ​​​യ പ​​​താ​​​ക​​​യെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന കേ​​​സി​​​ൽ ത​​​ല​​​ശേ
ബ്ര​ണ്ണ​ൻ കോ​ള​ജി​ലെ 12 വി​ദ്യാ​ർ​ഥി​ക​ൾ   മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ  ന​ൽ​കി
കൊ​​​ച്ചി : കോ​​​ള​​​ജ് മാ​​​ഗ​​​സി​​​ൻ ദേ​​​ശീ​​​യ​ ഗാ​​​ന​​​ത്തെ​​​യും ദേ​​​ശീ​​​യ പ​​​താ​​​ക​​​യെ​​​യും അ​​​പ​​​മാ​​​നി​​​ക്കു​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള​​​താ​​​ണെ​​​ന്ന കേ​​​സി​​​ൽ ത​​​ല​​​ശേ​​​രി ബ്ര​​​ണ്ണ​​​ൻ കോ​​​ള​​​ജി​​​ലെ 12 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി. മാ​​​ഗ​​​സി​​​ൻ എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ബോ​​​ർ​​​ഡ് അം​​​ഗ​​​ങ്ങ​​​ളാ​​​യ 12 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ ന​​​ൽ​​​കി​​​യ​​​ത്.

പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​മെ​​​ന്ന ആ​​​ശ​​​ങ്ക​​​യു​​​ണ്ടെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. ‘പെ​​​ല്ല​​​റ്റ്’ എ​​​ന്ന പേ​​​രി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച കോ​​​ള​​​ജ് മാ​​​ഗ​​​സി​​​നി​​​ൽ, തി​​യ​​​റ്റ​​​റി​​​ൽ ദേ​​​ശീ​​​യ പ​​​താ​​​ക പ്ര​​​ദ​​​ർ​​​ശി​​​പ്പി​​​ച്ച് ദേ​​​ശീ​​​യ ഗാ​​​ന​​​മാ​​​ല​​​പി​​​ക്കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ പ്ര​​ദ​​ർ​​ശി​​പ്പി​​ച്ച കാ​​​ർ​​​ട്ടൂ​​​ണാ​​ണ് വി​​വാ​​ദ​​മാ​​യ​​ത്. ഇ​​​തി​​​നെ​​​തി​​​രെ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്. ദേ​​​ശീ​​​യ പ​​​താ​​​ക​​​യെ​​​യോ ദേ​​​ശീ​​​യ ഗാ​​​ന​​​ത്തെ​​​യോ അ​​​പ​​​മാ​​​നി​​​ച്ചി​​​ട്ടി​​​ല്ലെ​​​ന്നും ചി​​​ല​​​ർ രാ​​​ഷ്‌​​ട്രീ​​​യ വൈ​​​രാ​​​ഗ്യം തീ​​​ർ​​​ക്കാ​​​ൻ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​തെ​​​ന്നും ഹ​​​ർ​​​ജി​​​ക്കാ​​​ർ ചൂ​​ണ്ടി​​ക്കാ​​ട്ടി.