തിരുവനന്തപുരം: സംസ്ഥാന ശാസ്ത്രമേളയ്ക്കൊപ്പം നടത്താൻ തീരുമാനിച്ചിട്ടുള്ള ഐടി മത്സരങ്ങൾ സംബന്ധിച്ചുള്ള മാർഗ നിർദേശങ്ങളായി. ഹൈസ്കൂൾ തലത്തിൽ ആറിനങ്ങളിലും ഹയർസെക്കൻഡറി തലത്തിൽ അഞ്ചിനങ്ങളിലുമാണ് സംസ്ഥാന തലത്തിൽ മത്സരങ്ങൾ നടത്തുക.
ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമാണം, ഐടി പ്രോജക്ട്, ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് എന്നിവയാണ് ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള മത്സര ഇനങ്ങൾ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് ഡിജിറ്റൽ പെയിന്റിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ, വെബ് പേജ് നിർമാണം, ഐടി ക്വിസ്, മലയാളം ടൈപ്പിംഗ് എന്നിവയാണ് മത്സര ഇനങ്ങളായുള്ളത്.
റവന്യു തലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. സ്വതന്ത്ര സോഫ്ട് വെയർ അടിസ്ഥാനത്തിലാകും മത്സരം നടത്തുന്നത്.
ഐടി സ്കൂൾ ജില്ലാ കോ-ഓർഡിനേറ്ററോ, ചുമതലപ്പെടുത്തുന്ന മാസ്റ്റർ ട്രെയിനറോ ആയിരിക്കണം റവന്യു ജില്ലാ ടീം മാനേജർ. ഐടി മത്സരങ്ങളെക്കുറിച്ച് എന്തെങ്കിലും പരാതി ഉണ്ടാവുകയാണെങ്കിൽ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളിൽ 2000 രൂപ സഹിതം അപ്പീൽ കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ ചെയർമാനായുള്ള അപ്പീൽ കമ്മിറ്റിയുടെ തീരുമാനം പരാതിക്കാരന് അനുകൂലമാണെങ്കിൽ തുക പരാതിക്കാരന് തിരികെ ലഭിക്കും.
മറിച്ചായാൽ തുക മേളയുടെ ഫണ്ടിലേയ്ക്ക് ചേർക്കും. ഐടി മത്സരങ്ങളിൽ സംസ്ഥാന തലത്തിൽ എ,ബി,സി ഗ്രേഡുകൾക്ക് ഗ്രേസ് മാർക്ക് നല്കും.
തോമസ് വർഗീസ്