തിരുവനന്തപുരം: വിദേശ രാജ്യങ്ങളില്‍ നിന്നും 2018 ജനുവരി ഒന്നിനുശേഷം യോഗ്യത നേടി ട്രാവന്‍കൂര്‍ കൊച്ചിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരം രജിസ്ട്രേഷന് അപേക്ഷിക്കുന്നവര്‍ ടിസിഎംസിയുടെ പ്രൊവിഷണല്‍ രജിസ്ട്രേഷന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അംഗീകരിച്ച ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ നിന്നും സിആര്‍ആര്‍ഐ പരിശീലനം നിര്‍ബന്ധമായും പൂര്‍ത്തിയാക്കിയിരിക്കണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ കൗണ്‍സിലിന്റെ www.medic alcouncil.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.