ശബരിമല: കേരളത്തിലെ അഞ്ച് ദേവസ്വം ബോര്‍ഡുകളിലും ഏകീകൃതമായിട്ടുള്ള ഒരു കാലാവധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ.
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലിരുന്ന 2006 കാലഘട്ടത്തില്‍ തന്നെ നാലു വര്‍ഷക്കാലം കാലാവധിയുണ്ടായിരുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാക്കി ചുരുക്കി ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. പിന്നീടതു നിയമമാക്കുകയും ചെയ്തു. തുടര്‍ന്ന് 2014 ലെ സര്‍ക്കാരാണ് വീണ്ടുമൊരു ഓര്‍ഡിനന്‍സിലൂടെ മൂന്നു വര്‍ഷമാക്കി കാലാവധി വര്‍ധിപ്പിച്ചത്. ഇപ്പോൾ വീണ്ടും ഇതു രണ്ടുവർഷമാക്കി. വരുന്ന നിയമസഭാ സമ്മേളനത്തില്‍ മലബാര്‍ ദേവസ്വം നിയമം സമഗ്രമായി പരിഷ്കരിക്കും. മലബാര്‍ ദേവസ്വം നിയമം പരിഷ്കരിച്ചു കഴിയുമ്പോള്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ പോലെയോ അതിലധികമോ സാമ്പത്തിക ഭദ്രതയും മറ്റുമുള്ളതായി മലബാര്‍ ദേവസ്വം ബോര്‍ഡ് മാറും.
മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടു വര്‍ഷമാണ്. ഗുരുവായൂര്‍ ദേവസ്വത്തിന്റെ കാലാവധിയും കൂടല്‍ മാണിക്യം ദേവസ്വത്തിന്റെയും കാലാവധിയും രണ്ട് വര്‍ഷമാണ്. കൊച്ചിന് ദേവസ്വം ബോര്‍ഡിലും സമീപ ഭാവിയില്‍തന്നെ രണ്ടു വര്‍ഷമായി കാലാവധി ചുരുക്കുമെന്നും മന്ത്രി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനം, ക്ഷേത്രത്തിന്റെ പേരു തന്നെ മാറ്റാന്‍ എടുത്ത തീരുമാനങ്ങള്‍ തുടങ്ങിയവയോടു യോജിക്കാന്‍ ദേവസ്വം മന്ത്രിയെന്ന നിലയില്‍ സാധിച്ചിട്ടില്ല. ദേവസ്വം സെക്രട്ടറിയായിരുന്ന ഒരാളെ കമ്മീഷണറാക്കി നിയമിക്കുന്നതിനു ബോര്‍ഡ് തിരുമാനിച്ചപ്പോഴും എതിർത്തു.
ദേവസ്വം ബോര്‍ഡിന്റെ കമ്മീഷണര്‍ സത്യസന്ധനും നല്ല പ്രവര്‍ത്തന റിക്കാര്‍ഡുമുള്ള ആളുമായിരിക്കണമെന്ന് പറഞ്ഞ് ആ വ്യക്തിയെ അവധിയില്‍ പോകാന്‍ നിര്‍ദേശിക്കണമെന്നും ദേവസ്വം മന്ത്രിയെന്ന നിലയില്‍ കര്‍ശന നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് കടകംപള്ളി പറഞ്ഞു.