കോട്ടയം: അഞ്ചു ദേവസ്വം ബോർഡുകളിലും ദേവസ്വം റിക്രൂട്ട് ബോർഡ് മുഖാന്തരം നടത്തുന്ന നിയമനങ്ങളിലും മുന്നോക്ക സമുദായങ്ങളിലെ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്താനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാർഹമാണെന്ന് കേരളാ കോണ്ഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ. മാണി എംപി.
സംസ്ഥാനത്തെ മറ്റു മേഖലകളിലും സാന്പത്തിക സംവരണം ഏർപ്പെടുത്തണം. മുന്നോക്ക സമുദായങ്ങളിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സാന്പത്തിക സംവരണമെന്നത് കേരളാ കോണ്ഗ്രസ് വർഷങ്ങൾക്ക് മുന്പ് മുന്നോട്ടുവച്ച ആശയമാണ്. നടപടിയെടുത്ത മന്ത്രിസഭയെ അനുമോദിക്കുന്നതായും എംപി പറഞ്ഞു.