തിരുവനന്തപുരം: മന്ത്രി പദവിയിൽനിന്ന് ഇതുപോലെ ഒരാൾക്കും ഇത്രയും നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്നിട്ടില്ലെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
ജനഹിതവും ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലെ പൊതു വികാരവും ഏറ്റവും ഒടുവിൽ ഹൈക്കോടതിയുടെ രൂക്ഷമായ വിമർശനവും ഉണ്ടായിട്ടും പണക്കരുത്തിന്റെ സമ്മർദതന്ത്രങ്ങളുപയോഗിച്ചു രാജിവയ്ക്കാതിരിക്കാനാണ് തോമസ് ചാണ്ടി ശ്രമിച്ചതെന്ന് ഏവർക്കും അറിയാമെന്ന് അദ്ദേഹം പറഞ്ഞു. ഭരണഘടനാ പ്രതിസന്ധി ഉണ്ടാക്കുന്നതും മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകർന്ന് പോകുന്നതുമായ അവസ്ഥ സിപിഐ മന്ത്രിമാരുടെ മന്ത്രിസഭായോഗ ബഹിഷ്കരണത്തിലൂടെ വന്നതുകൊണ്ട് മാത്രമാണു ചാണ്ടിയെക്കൊണ്ട് രാജിവയ്പിക്കാൻ മുഖ്യമന്ത്രി തയാറായത്.
ചാണ്ടിയുടെ പണാധിപത്യത്തിനു മുമ്പിൽ പതറിപ്പോയ മുഖ്യമന്ത്രി ചാണ്ടിക്കൊപ്പം നിലകൊള്ളുക വഴി തനിക്കും തന്റെ പാർട്ടിക്കും മുന്നണിക്കും കനത്ത നഷ്ടം വരുത്തി വയ്ക്കുകയായിരുന്നു.