കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി കെപിസിസിയുടെ എതിർപ്പവഗണിച്ചു ഹൈക്കോടതിയിൽ ഹാജരാകാനെത്തിയ സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനും കോണ്‍ഗ്രസ് രാജ്യസഭാംഗവുമായ വിവേക് തൻഖയ്ക്കു നേരേ യൂത്ത് കോണ്‍ഗ്രസ്, കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി.
ഇന്നലെ രാവിലെ ഒൻപതരയോടെ കൊച്ചി മേനക ജംഗ്ഷനു സമീപത്തുള്ള താജ് ഗേറ്റ് വേ ഹോട്ടലിൽനിന്നു കോടതിയിലേക്കു പോകാൻ പുറത്തേക്കിറങ്ങിയ വിവേക് തൻഖയുടെ വാഹനത്തിനു മുന്നിൽ പ്രവർത്തകർ കരിങ്കൊടിയുമായി ചാടിവീഴുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി തന്പി സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലെത്തിയ പത്തോളം പ്രവർത്തർ ഗോ ബാക്ക് വിളികളുമായി തൻഖയുടെ വാഹനം തടയുകയും മുകളിൽ ചാടിക്കയറാൻ ശ്രമിക്കുകയുംചെയ്തു. പോലീസ് ബലപ്രയോഗത്തിലൂടെ പ്രവർത്തകരെ അറസ്റ്റ്ചെയ്തു നീക്കി. തിങ്കളാഴ്ച രാത്രി കൊച്ചിയിലെത്തിയതാണു വിവേക് തൻഖ.തോമസ് ചാണ്ടിക്കായി തൻഖ ഹാജരാകുന്നതു തടയാൻ കെപിസിസി അധ്യക്ഷൻ എം.എം. ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം. സുധീരൻ തുടങ്ങിയ നേതാക്കൾ എഐസിസി നേതാക്കളുമായി ബന്ധപ്പെട്ടങ്കിലും ഫലം കണ്ടില്ല.
മധ്യപ്രദേശിൽനിന്നുള്ള കോണ്‍ഗ്രസിന്റെ രാജ്യസഭാംഗമാണു വിവേക് തൻഖ. കോൺഗ്രസ് നേതാവെന്ന നിലയിലല്ല, തോമസ് ചാണ്ടിയുമായുള്ള സൗഹൃദത്തിന്റെ പേരിൽ അഭിഭാഷകനെന്ന നിലയിലാണു ഹാജരാകുന്നതെന്നാണു തൻഖ പ്രതികരിച്ചതെന്ന് എം.എം. ഹസൻ പറഞ്ഞു.