കൊച്ചി: മന്ത്രി തോമസ് ചാണ്ടിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിൽ വരും ദിവസങ്ങളിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നു എൻസിപി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേൽ പത്രക്കുറിപ്പിൽ അറിയിച്ചു. കോടതി ഉത്തരവ് ലഭിച്ച് വിശദമായി പഠിച്ചതിനു ശേഷമാകും നടപടികൾ. മുഖ്യമന്ത്രിയുമായും എൽഡിഎഫ് നേതാക്കളുമായും വരും ദിവങ്ങളിൽ കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.