തിരുവനന്തപുരം: മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജന്മദിനമായ നവംബർ 19 ജനാധിപത്യ സംരക്ഷണ ദിനമായി ആചരിക്കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസൻ.
മോദി- പിണറായി സർക്കാരുകളുടെ ഏകാധിപത്യ പ്രവർത്തനങ്ങളേയും സംഘപരിവാറിന്റെ വർഗീയ ഫാസിസ്റ്റ് പ്രവർത്തനങ്ങളേയും ജനമധ്യത്തിൽ തുറന്നു കാണിക്കാൻ പ്രചാരണം നടത്തണമെന്ന് കോണ്ഗ്രസ് ഘടകങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
ഇന്ദിരാഭവനിൽ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്റെ അധ്യക്ഷതയിൽ ജന്മദിനസമ്മേളനം നടത്തും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പടെയുള്ള പ്രമുഖ കോണ്ഗ്രസ് നേതാക്കൾ പങ്കെടുക്കും.