പഴയങ്ങാടി: അധ്യാപക ദമ്പതികളുടെ വീട്ടിൽനിന്ന് 30 പവൻ സ്വർണാഭരണവും 40,000 രൂപയും കവർന്നു.
കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗവും പയ്യന്നൂർ ഷേണായി സ്മാരക സ്കൂൾ അധ്യാപകനുമായ നെരുവമ്പ്രം അതിയടം ഇഎംഎസ് സ്മാരക വായനശാലയ്ക്കു സമീപമുള്ള എം.കെ.രമേഷ് കുമാറിന്റെ വീട്ടിലാണു കവർച്ച നടന്നത്. കിടപ്പുമുറിയിലെ ഷെൽഫ് താക്കോൽ ഉപയോഗിച്ചു തുറന്നാണു മാലയും വളയും ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങളും പണവും കവർന്നത്.മുകളിലത്തെ നിലയിലെ വാതിൽ തുറന്നാണ് മോഷ്ടാവ് അകത്തുകടന്നതെന്ന് സംശയിക്കുന്നു.