കൊച്ചി: സംസ്ഥാനത്തു സംരംഭകത്വം ലക്ഷ്യമിട്ട് ഉന്നത വിദ്യാഭ്യാസം നവീകരിക്കണമെന്നു മുൻ അംബാസിഡർ ടി.പി. ശ്രീനിവാസൻ. ഉന്നത വിദ്യാഭ്യാസ രംഗത്ത് മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളുടെ ഉപയോഗവും വ്യവസായ ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും അന്താരാഷ്ട്രവത്കരണവും സാധ്യമായാൽ മാത്രമേ സംസ്ഥാനത്ത് ഉത്തമമായ സംരംഭക അന്തരീക്ഷം രൂപപ്പെടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലെ മെറിഡിയൻ കണ്വൻഷൻ സെന്ററിൽ നടന്ന ടൈകോണ് കേരള-2017 സംരംഭക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസരംഗം സംരംഭക രംഗത്തു കർമോത്സുകത കാണിക്കാൻ ഇനിയും വൈകരുത്. വ്യാവസായിക ലക്ഷ്യങ്ങളോടെയുള്ള ഗവേഷണങ്ങളും പേറ്റന്റുകളും സർവകലാശാലകൾ പ്രോത്സാഹിപ്പിക്കണം.
ആഗോള വിപണിയിൽ മത്സരിക്കുന്ന രാജ്യമെന്ന നിലയിൽ വിജ്ഞാനത്തിന്റെ ഒഴുക്കും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
മുൻ സംസ്ഥാന പ്ലാനിംഗ് ബോർഡ് അംഗം ജി. വിജയരാഘവൻ, അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് പ്രഫ. ഏബ്രഹാം കോശി തുടങ്ങിയവർ പ്രസംഗിച്ചു.
സമാപന സമ്മേളനത്തിൽ കെഎസ്ഐഡിസി ചെയർമാൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, ടൈ കേരള പ്രസിഡന്റ് രാജേഷ് നായർ, വൈസ് പ്രസിഡന്റ് എം.എസ്.എ കുമാർ, ധനം പബ്ലിക്കേഷൻസ് എംഡി കുര്യൻ ഏബ്രഹാം, ടൈ എക്സിക്യൂട്ടീവ് ഡയറക്ടർ വിംഗ് കമാൻഡർ കെ. ചന്ദ്രശേഖർ എന്നിവരും പ്രസംഗിച്ചു.
സംരംഭകർക്കും സ്റ്റാർട്ടപ്പുകൾക്കുമായി നടത്തിയ ടൈ കേരള-2017 സംരംഭക സമ്മേളനത്തിൽ ക്രൗഡ് ഫണ്ടിംഗ് മത്സരങ്ങളും സംഘടിപ്പിച്ചു. ക്രൗഡ് ഫണ്ടിംഗിൽ പങ്കെടുക്കുന്ന മികച്ച 15 സ്റ്റാർട്ടപ്പുകൾക്ക് തങ്ങളുടെ പദ്ധതികൾ നിക്ഷേപകർക്കും, മെന്റർമാർക്കും, സർക്കാർ ഏജൻസികൾക്കും മുന്നിൽ അവതരിപ്പിക്കാനും സഹായം തേടാനും അവസരമൊരുക്കി.