കൊച്ചി: വിവരാവകാശ പ്രവർത്തകരുടെ കൂട്ടായ്മയായ ആർടിഐ കേരള ഫെഡറേഷന്റെ മികച്ച മാധ്യമ പ്രവർത്തകനുള്ള പ്രഥമ വിവരാവകാശ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ ആലപ്പുഴ ചീഫ് റിപ്പോർട്ടർ ടി.വി. പ്രസാദിന്. 10,001 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്നു ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡി.ബി. ബിനു അറിയിച്ചു.