തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തിൽ നാളെ ചേരുന്ന ഇടതുമുന്നണി യോഗം തീരുമാനമെടുക്കുമെന്നു സിപിഎം. ഇന്നലെ ചേർന്ന സിപിഎം സെക്രട്ടേറിയറ്റ് യോഗത്തിൽ മന്ത്രിയുമായി ബന്ധപ്പെട്ട പ്രശ്നം ഗുരുതരമാണെന്നു പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ റിപ്പോർട്ട് ചെയ്തു.
കളക്ടറുടെ റിപ്പോർട്ടിലുള്ള നിയമോപദേശം കിട്ടിയ സാഹചര്യത്തിൽ ഇടതുമുന്നണി യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുന്നതാണ് ഉചിതമെന്നു കോടിയേരി പറഞ്ഞു. ഇന്നും നാളെയുമായി ചേരുന്ന സിപിഎം സംസ്ഥാന സമിതി ചാണ്ടി വിഷയം വിശദമായി ചർച്ചചെയ്യും.