കോട്ടയം: സോളാർ കമ്മീഷൻ റിപ്പോർട്ടിൽ തന്നെ സംബന്ധിച്ചുള്ള പരാമർശങ്ങളിൽ പറയുന്ന കാര്യങ്ങൾ പൂർണമായും സത്യവിരുദ്ധമാണെന്നു ജോസ് കെ. മാണി എംപി. ഇത്തരം ഒരു ആരോപണം മുന്പ് ഉയർന്നപ്പോൾതന്നെ ഇതുസംബന്ധിച്ചു സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ ഡിജിപിക്കു നേരിട്ടു പരാതി നൽകിയിരുന്നു.
അന്വേഷണം സംബന്ധിച്ച എന്റെ ആവശ്യം മാധ്യമങ്ങൾ വഴി പൊതുസമൂഹത്തെ അറിയിച്ചിരുന്നു. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഇതുസംബന്ധിച്ച അന്വേഷണം വേണമെന്ന ആവശ്യക്കാരനാണ് ഞാൻ. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലുള്ള അന്വേഷണത്തെ പൂർണമായും സ്വാഗതം ചെയ്യുന്നു- ജോസ് കെ. മാണി എംപി പറഞ്ഞു.