ആലപ്പുഴ: രാഹുൽ രാധിക എപ്പോഴും തന്റെ അധ്യാപികയോടു തിരക്കും. എന്നാണ് എന്റെ മുടി കാൻസർ രോഗികൾക്കായി മുറിച്ചു നല്കുന്നത്. മാസങ്ങൾക്കു മുന്പുതന്നെ മുടി മുറിച്ചു നല്കുന്ന ദിനവും കാത്തിരിക്കുകയായിരുന്നു ആലപ്പുഴ സെന്റ് ജോസഫ്സ് കോളജ് ബിഎ ഹിസ്റ്ററി ഫൈനൽ ഇയർ വിദ്യാർഥിനിയായ രാഹുൽ രാധിക.
ഒടുവിൽ ഇന്നലെ ഹെയർ സ്റ്റൈലിസ്റ്റ് അംബിക പിള്ള മുടി മുറിച്ചു കാൻസർ ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്തപ്പോൾ രാധികയുടെ മുഖത്തെ പുഞ്ചിരി ഹാളിലുണ്ടായിരുന്നവരുടെ ഹൃദയത്തെ തൊട്ടു. കഴിഞ്ഞ വർഷം കാപ് @ കാന്പസ് പദ്ധതിയുടെ ഒന്നാംഘട്ടത്തിൽ മറ്റു വിദ്യാർഥിനികൾക്കൊപ്പം തന്റെയും മുടി മുറിച്ചു നൽകാൻ ആഗ്രഹിച്ചെങ്കിലും അന്നു സുഖമില്ലാതെ വന്നതിനാൽ നടന്നില്ല.
ഒടുവിൽ അമ്മയുടെയും അധ്യാപകരുടെയും സഹപാഠികളുടെയും സാന്നിധ്യത്തിൽ മുടി നല്കിയപ്പോൾ മനസ് നിറഞ്ഞതായി രാഹുൽ രാധിക പറഞ്ഞു. ജന്മനായുള്ള വൈകല്യത്തെ തോൽപ്പിച്ചു പഠനം തുടരുന്ന രാഹുൽ രാധിക വീൽ ചെയറിലിരുന്നാണ് ക്ലാസ് അറ്റൻഡ് ചെയ്യുന്നത്. ആലപ്പുഴ പാതിരപ്പള്ളി രാധിക ഭവനിൽ രാധാകൃഷ്ണൻ- ഉഷ ദന്പതികളുടെ ഏക മകളായ രാധിക പഠനത്തിലും മിടുക്കിയാണ്. കോളജിലെ 18 വിദ്യാർഥിനികളാണ് ഇന്നലെ മുടി മുറിച്ചു നൽകിയത്.
മരിയ ജോണ്, പി. അരുന്ധതീദേവി, വർഷ, ലിയ മേരി, എ.വൈ. സ്റ്റെഫി, മീനു കുമാർ, ജൗഹര, വി. കാവ്യ, ആര്യാംബ, അലീന, ജ്യോത്സന, അനുപമ, അശ്വതി, റോസ്മേരി അജന, സഞ്ജുമോൾ സാബു, അഞ്ജു വിശ്വപ്പൻ, ആർ. ഭാഗ്യ, എ. രാധിക എന്നിവരാണ് മുടി മുറിച്ചു നല്കി പരിപാടിയിൽ പങ്കാളിയായത്.