+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷ

കോ​ട്ട​യം: സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷ കു​ട്ടി​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ്കൂ​ൾ കാ​ലം മു​ത​ലേ അ​വ​രെ ത​യാ​റാ​ക്കി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്ക
കുട്ടികൾക്ക് സിവിൽ സർവീസ് പരീക്ഷ
കോ​ട്ട​യം: സി​വി​ൽ സ​ർ​വീ​സസ് പ​രീ​ക്ഷ കു​ട്ടി​ക​ളി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക, സ്കൂ​ൾ കാ​ലം മു​ത​ലേ അ​വ​രെ ത​യാ​റാ​ക്കി​യെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന റെ​യ്സ് സൊ​ലൂ​ഷ​ൻ​സും കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ത്സ​ര പ​രീ​ക്ഷ​യാ​ണ് Race2IAS. ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഐ​പി​എ​സ് (റി​ട്ട.), ഡോ. ​ലി​ഡ ജേ​ക്ക​ബ് ഐ​എ​എ​സ് (റി​ട്ട.), ഡോ. ​എ​ഡ്വേ​ർ​ഡ് എ​ടേ​ഴ​ത്ത്, ഡോ. ​രാം​കു​മാ​ർ, ശ്രീ​ധ​ര​ൻ നാ​യ​ർ, ഡോ. ​എം.​സി. ദി​ലീ​പ്കു​മാ​ർ, ജി​ന്‍റോ മാ​ത്യു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ദ​ർ​ശ​ന​യി​ൽ ന​ട​ത്തു​ന്ന സി​വി​ൽ സ​ർ​വീ​സ് മാ​തൃ​കാ​പ​രീ​ക്ഷ​യി​ൽ സ്റ്റേ​റ്റ്/​സി​ബി​എ​സ്ഇ/​ഐ​സി​എ​സ്ഇ സി​ല​ബ​സി​ൽ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. യു​പി​എ​സ്‌​സി പ​രീ​ക്ഷ​യു​ടെ അ​തേമാ​തൃ​ക​യി​ൽ പ്രി​ലിം​സ്, മെ​യി​ൻ​സ്, ഇ​ന്‍റ​ർ​വ്യൂ എ​ന്നീ മൂ​ന്നു ഘ​ട്ട​ങ്ങ​ളാ​ണ് ഈ ​പ​രീ​ക്ഷ​യി​ലു​ള്ള​ത്.

പ​രീ​ക്ഷ​യി​ൽ ഏ​ഴു മു​ത​ൽ പ്ല​സ്ടു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ www.ra ce2i as.com എ​ന്ന വെ​ബ് സൈ​റ്റി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ര​ജി​സ്ട്രേ​ഷ​ൻ ഫീ​സ് 250 രൂ​പ. 0484 2102222, +918 281661242, +91 9961444794.