+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വൈ​ജ്ഞാ​നി​ക സ​ദ​സ്

കോ​ട്ട​യം: ഡോ. ​വി. സി. ​ഹാ​രി​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​ജ്ഞാ​നി​ക സ​ദ​സ് എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് ഇ​ന്നും നാ​ളെ​യു​മാ​യി സം​ഘ​ടി​പ്പി​ക്ക
വൈ​ജ്ഞാ​നി​ക സ​ദ​സ്
കോ​ട്ട​യം: ഡോ. ​വി. സി. ​ഹാ​രി​സി​ന്‍റെ സ്മ​ര​ണാ​ർ​ഥം ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന വൈ​ജ്ഞാ​നി​ക സ​ദ​സ് എം​ജി സ​ർ​വ​ക​ലാ​ശാ​ല സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് ഇ​ന്നും നാ​ളെ​യു​മാ​യി സം​ഘ​ടി​പ്പി​ക്കും. വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബാ​ബു സെ​ബാ​സ്റ്റ്യ​ൻ ഇ​ന്നു രാ​വി​ലെ 10നു ​സ​ദ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​എം. കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കെ. ​സു​രേ​ഷ് കു​റു​പ്പ് എം​എ​ൽ​എ, സ്ക​റി​യാ സ​ക്ക​റി​യ, മീ​ന ടി. ​പി​ള്ള, സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, ടി.​എം. യേ​ശു​ദാ​സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം കെ. ​ഷെ​റ​ഫു​ദീ​ൻ, സ​ണ്ണി എം. ​ക​പി​ക്കാ​ട്, എ​സ്. ജോ​സ​ഫ്, ഷാ​ജി ജേ​ക്ക​ബ്, മ​നോ​ജ് കു​റൂ​ർ, എം. ​ആ​ർ. രേ​ണു​കു​മാ​ർ, എം.​ബി. മ​നോ​ജ്, ചെ​റി ജേ​ക്ക​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.
വൈ​കു​ന്നേ​രം ആ​റി​നു ഫി​ലിം സ്ക്രീ​നിം​ഗ്. സ്കൂ​ൾ ഓ​ഫ് ലെ​റ്റേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ൾ ത​യാ​റാ​ക്കി​യ ബൈ​റ്റ്സ് ഓ​ണ്‍ ഹാ​രി​സ്’ എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി​യും അ​ജു കെ. ​നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്ത ഹ്ര​സ്വ​സി​നി​മ​യും പ്ര​ദ​ർ​ശി​പ്പി​ക്കും. നാ​ളെ രാ​വി​ലെ 10നു ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി. ​ബി. സു​ധാ​ക​ര​ൻ, എം. ​വി. നാ​രാ​യ​ണ​ൻ, കെ. ​എം. ഷെ​റീ​ഫ്, പി. ​ബാ​ല​ച​ന്ദ്ര​ൻ, ജോ​സി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
ഉ​ച്ച​യ്ക്കു ശേ​ഷം ന​ട​ക്കു​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ ബീ​നാ പോ​ൾ, അ​ൻ​വ​ർ അ​ലി, സ​ത്യ​പാ​ൽ, കെ. ​എം. അ​നി​ൽ, കെ. ​പി. ജ​യ​കു​മാ​ർ, എ. ​എം. ഗീ​വ​ർ​ഗീ​സ്, കെ. ​വി. ശ​ശി, അ​ജ​യ് ശേ​ഖ​ർ, ജെ​യ്സ​ണ്‍ ജോ​സ​ഫ്, അ​ൻ​വ​ർ അ​ബ്ദു​ള്ള, രേ​ഖാ​രാ​ജ്, ബി​ജു​ലാ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.