+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അതുപറഞ്ഞപ്പോൾ ജോജു ടി ഷർട്ട് ഊരി: സനൽകുമാർ ശശിധരന്‍റെ വൈറൽ കുറിപ്പ്

ജോജു ജോർജിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചോല റിലീസിനൊരുങ്ങുകയാണ്. ചോലയിലെ അഭിനയത്തിന് നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇതിനിടെ സനൽ കുമാർ
അതുപറഞ്ഞപ്പോൾ ജോജു ടി ഷർട്ട് ഊരി: സനൽകുമാർ ശശിധരന്‍റെ വൈറൽ കുറിപ്പ്

ജോജു ജോർജിനെയും നിമിഷ സജയനെയും കേന്ദ്രകഥാപാത്രങ്ങളാക്കി സനൽകുമാർ ശശിധരൻ ഒരുക്കുന്ന ചോല റിലീസിനൊരുങ്ങുകയാണ്. ചോലയിലെ അഭിനയത്തിന് നിമിഷ സജയനും ജോജുവിനും സംസ്ഥാന അവാർഡും ലഭിച്ചിരുന്നു. ഇതിനിടെ സനൽ കുമാർ ശശിധരൻ ജോജുവിനെക്കുറിച്ച് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

ജോജുവിനെ ഒരു അടിയുറച്ച സിനിമാപ്രേമിയായാണ് സനൽകുമാർ പോസ്റ്റിൽ വിശേഷിപ്പിക്കുന്നത്. താരത്തിനൊപ്പമുള്ള ഒരു അനുഭവവും അദ്ദേഹം പങ്കുവച്ചു. ചിത്രത്തെക്കുറിച്ചുള്ള ചർച്ചയ്ക്കിടെ, ജോജുവിന്‌ നല്കാൻ തന്‍റെ പക്കൽ പണമൊന്നുമില്ലെന്ന് സനൽകുമാർ പറഞ്ഞു. അപ്പോൾ ചിരിച്ചു കൊണ്ട് ഇട്ടിരുന്ന ടി ഷർട്ട് ഊരിയിട്ട് "ഇതാണ് എന്‍റെ ശരീരത്തിന്‍റെ ഷേപ്പ്, ഇത് ആ കഥാപാത്രത്തിന് ചേരുമോ എന്നത് മാത്രാണ് എന്‍റെ ആലോചന' എന്നാണ് ജോജു പറഞ്ഞത്. ചോലയിൽ ജോജു ജീവിക്കുകയായിരുന്നു എന്നും സനൽ കുമാർ പറയുന്നു.

സനൽകുമാർ ശശിധരന്‍റെ ഫേസ്ബുക്ക് പോസ്റ്റ്: