കൊച്ചി: നെൽസണ്‍ മണ്ടേലയുടെ ജന്മദിനമായ എപ്രിൽ 24നു ദക്ഷിണാഫ്രിക്കയിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ മണ്ടേലയുടെ മുഖം തുന്നിയ 4.5 കിലോമീറ്റർ നീളമുള്ള കൂറ്റൻ പുതപ്പു തയാറാക്കുന്നതിന്റെ ഭാഗമായി 67 ബ്ലാങ്കറ്റ്സ് കൂട്ടായ്മ 100 പുതപ്പു നിർമിച്ചു നൽകുന്നു. സംഘടനയിലെ ഇന്ത്യൻ അംബാസഡറായ റാണി തോമസാണ് ഇതിനു നേതൃത്വം നൽകുന്നത്.
സ്കൂൾ, കോളജ് കുട്ടികളുടെ സഹകരണത്തോടെയും സോഷ്യൽ മീഡിയ സൗഹൃദക്കൂട്ടായ്മയുടെയും സംയുക്ത സഹകരണത്തോടെയാണ് പരിപാടി. ഓഗസ്റ്റിൽ 60 പുതപ്പുകൾ നൽകിയിട്ടുണ്ട്. ബാക്കിയുള്ളവ 21ന് അയച്ചുകൊടുക്കും. അനാഥാലയങ്ങൾക്കും മറ്റുമായി നൽകാനാണ് ഈ ബ്ലാങ്കറ്റുകൾ ഉപയോഗിക്കുക. പത്രസമ്മേളനത്തിൽ അധ്യാപകരായ സാറ, ഷൈനി എന്നിവരും പങ്കെടുത്തു.