തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ പത്തു ചങ്ങലപ്രദേശത്ത് 40 വർഷത്തിലേറെയായി താമസിച്ചു കൃഷി ചെയ്തു വരുന്ന കുടുംബങ്ങൾക്കു ജലവൈദ്യുത പദ്ധതി പ്രദേശത്തുനിന്നു മൂന്നു ചെയിൻ വിട്ടുള്ള സ്ഥലത്തു പട്ടയം നൽകാൻ മന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസർക്കാരിന്റെ സാംസ്കാരിക മന്ത്രാലയത്തിനു കീഴിലുള്ള സൗത്ത് സോണ്‍ കൾച്ചറൽ സെന്ററിന്റെ ഉപകേന്ദ്രം തിരുവനന്തപുരത്തു സ്ഥാപിക്കാൻ തത്വത്തിൽ തീരുമാനിച്ചു.