+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ്യൂ​ട്ടി​ക്കി​ടെ വെറ്ററിനറി ​ഡോ​ക്‌ടർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു

പാ​ലാ: ഡ്യൂ​ട്ടി​ക്കി​ടെ ഗ​വ​ൺ​മെ​ന്‍റ് വെ​റ്റ​റി​ന​റി ഡോ​ക്്ട​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ട​നാ​ട് ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്്ട​ർ കൊ​ല്ലാ​ട് പ​ള്ളി​ക്കു​ന്നേ​ൽ മി​ഥു​ൻ ഭ​വ​നി​ൽ എം.​വി.മി​ഥ
ഡ്യൂ​ട്ടി​ക്കി​ടെ വെറ്ററിനറി ​ഡോ​ക്‌ടർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
പാ​ലാ: ഡ്യൂ​ട്ടി​ക്കി​ടെ ഗ​വ​ൺ​മെ​ന്‍റ് വെ​റ്റ​റി​ന​റി ഡോ​ക്്ട​ർ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു. ക​ട​നാ​ട് ഗ​വ. മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ​ക്്ട​ർ കൊ​ല്ലാ​ട് പ​ള്ളി​ക്കു​ന്നേ​ൽ മി​ഥു​ൻ ഭ​വ​നി​ൽ എം.​വി.മി​ഥു​ൻ (36,വെ​റ്റ​റി​ന​റി സർജൻ) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നോ​ടെ​യാ​ണു സം​ഭ​വം. ഡ്യൂ​ട്ടി​ക്കി​ടെ കു​ഴ​ഞ്ഞു​വീ​ണ ഡോ​ക്്ടറെ ഉ​ട​ൻ ത​ന്നെ പ്ര​വി​ത്താ​ന​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ര​ണ്ടു വ​ർ​ഷ​മാ​യി ക​ട​നാ​ട്ടി​ൽ ജോ​ലി ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ആ​ശു​പ​ത്രി​യി​ൽ പ​തി​വി​ൽ​ക്ക​വി​ഞ്ഞ തി​രു​ക്കു​ണ്ടാ​യി​രു​ന്നു.

ഭാ​ര്യ: ര​മ്യാ ര​മേ​ശ്(​അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ, ഇ​റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്, ഈ​രാ​റ്റു​പേ​ട്ട)കൊ​ട്ടാ​ര​ക്ക​ര, പു​ത്തൂ​ർ, ര​മ്യ​ഹ​ർ​മ്മ്യ​ത്തി​ൽ കുടും ബാംഗം. മ​ക്ക​ൾ: അ​മേ​യ മി​ഥു​ൻ(​ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി, മൗ​ണ്ട് കാ​ർ​മ്മ​ൽ, കോ​ട്ട​യം), നി​ഹാ​ൻ മി​ഥു​ൻ(​മൂ​ന്ന​ര). സം സ്കാരം ഇന്നു നാലിനു വീട്ടുവളപ്പിൽ.