കൊച്ചി: മണ്ണുപര്യവേക്ഷണ മണ്ണുസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത സോയിൽ ഹെൽത്ത് കാർഡ് പദ്ധതി പ്രകാരം ശേഖരിക്കുന്ന മണ്ണ് സാന്പിളിന്റെയും കർഷകരുടെയും പേര് വിവരങ്ങൾ സോയിൽ ഹെൽത്ത് കാർഡ് പോർട്ടലിൽ നൽകുന്നതിനുവേണ്ടി ദിവസ വേതനാടിസ്ഥാനത്തിൽ ഒരു ഡാറ്റ എൻട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്.
താത്പര്യമുള്ളവർ ബയോഡാറ്റ, കംപ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽ രേഖകൾ സഹിതം 31 ന് രാവിലെ 11 ന് കാക്കനാട് സിവിൽ സ്റ്റേഷനിൽ പഴയ ബ്ലോക്കിലെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മണ്ണു പര്യവേക്ഷണ അസിസ്റ്റന്റ് ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0484 2421509. ഇമെയിൽ: adssekm@gmail.com