കോട്ടയം: തൊഴിൽ രഹിതർക്ക് സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി നേടുന്നതിന് 22ന് സിഎംഎസ് കോളജിൽ കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയം മെഗാ ജോബ് ഫെയർ നടത്തും. രാവിലെ ഒൻപതിന് തൊഴിൽ മേള ആരംഭിക്കും. മൾട്ടി നാഷണൽ കന്പനികൾ മുതൽ ചെറുതും വലുതുമായ അൻപതിൽപരം സ്വകാര്യ സ്ഥാപനങ്ങളിലേക്ക് അഞ്ചാം ക്ലാസ് മുതൽ ബിരുദവും ബിരുദാനന്തര ബിരുദവും വരെയുള്ള ഉദ്യോഗാർഥികൾക്കായി അയ്യായിരത്തിലധികം തൊഴിൽ സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ വയസ്, യോഗ്യത , തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും നാല് സെറ്റ് ബയോഡേറ്റയും സഹിതം തൊഴിൽ മേള നടക്കുന്ന ദിവസം രാവിലെ ഒൻപതിന് പേര് രജിസ്റ്റർ ചെയ്യണം. ദേശിയ തൊഴിൽ സേവന കേന്ദ്രവും കൊച്ചിയിലെ സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദി നേഷൻ , കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവരാണ് സംഘാടകർ. വിവരങ്ങൾക്ക് 0471 2332113, 8304009409. എന്ന നന്പരിൽ ബന്ധപ്പെടണം.