ആലപ്പുഴ: കുംടുംബശ്രീ സംസ്ഥാന വ്യാപകമായി അംഗങ്ങൾക്കായി നടത്തുന്ന അനൗപചാരിക വിദ്യാഭ്യാസ പദ്ധതിയായ ‘കുടുംബശ്രീ സ്കൂൾ’21ന് ആരംഭിക്കും. കുടുംബശ്രീ സംവിധാനത്തെ ചലനാത്മകമാക്കുന്നതിനും കുടുംബശ്രീ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിനുമായാണ് ‘കുംടുംബശ്രീ സ്കൂൾ’ എന്ന പേരിൽ സ്വയം പഠന വിദ്യാഭ്യാസപരിപാടി അംഗങ്ങൾക്കായി നടപ്പാക്കുന്നത്.
21നു വൈകുന്നേരം നാലിന് ആലപ്പുഴ ജില്ലയിലെ 80 സിഡിഎസുകൾക്ക് കീഴിലെ അയൽക്കൂട്ടങ്ങളിലായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. മണ്ഡലം തലങ്ങളിൽ മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. കുടുംബശ്രീ ഘടന, പദ്ധതികൾ, സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങൾ,ആരോഗ്യ-ശുചിത്വ-കാർഷിക മേഖലകളിൽ ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ, അഴിമതി വിമുക്ത സമൂഹം, വിമുക്തി പ്രവർത്തനങ്ങൾ എന്നീ ആറു വിഷയങ്ങളിലായി രണ്ടു മണിക്കൂറുകൾ വീതമടങ്ങുന്ന ആറു സെഷനുകളിലായാണ് ക്ലാസുകൾ നടക്കുക.