മൂന്നാർ: മൂന്നാർ എല്ലപ്പെട്ടി കെകെ ഡിവിഷൻ സ്വദേശികളും സുഹൃത്തുക്കളുമായ ഓട്ടോഡ്രൈവർമാരുടെ കൊലപാതകത്തിൽ പ്രതിയെന്നു സംശയിക്കുന്നയാളുടെ കൂട്ടാളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. തമിഴ്നാട്ടിലെ കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗമാണ് പിടിയിലായിട്ടുള്ളത്. ഇയാളെ വിശദമായി ചോദ്യംചെയ്തുവരികയാണ്.
അന്വേഷണത്തിന്റെ പുരോഗതിയെ ബാധിക്കുമെന്നതിനാൽ ഇയാളുടെ പേര് പോലീസ് പുറത്തു വിട്ടിട്ടില്ല. കഴിഞ്ഞദിവസം തിരുനെൽവേലി സ്വദേശികളായ അഞ്ചുപേരെയും എല്ലപ്പെട്ടി സ്വദേശികളായ മൂന്നുപേരെയും സംഭവവുമായി ബന്ധപ്പെട്ട കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തിരുന്നു. കേസിലെ മുഖ്യപ്രതിയെന്നു കരുതുന്ന മണിക്കായുള്ള തെരച്ചിൽ പോലീസ് ഉൗർജിതമാക്കിയിട്ടുണ്ട്. ഓട്ടംവിളിച്ച മണി തന്നെയാണ് കൊലപ്പെടുത്തിയതെന്നു ഉറപ്പില്ലെങ്കിലും ഇയാളറിയാതെ ഈ കൊലപാതകം നടക്കില്ലെന്ന നിഗമനത്തിലാണ് പോലീസ്.
മണിയുടെ മൊബൈൽ ഫോണ് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും കാര്യമായ പുരോഗതി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മണിയുടെ കൂട്ടാളിയെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ക്രിമിനൽ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള മണിക്കായി തിരുനെൽവേലി, നാഗർകോവിൽ, ചെന്നൈ എന്നിവിടങ്ങളിലേക്കും പോലീസ് അന്വേഷണം വ്യാപിച്ചിട്ടുണ്ട്. ക്വട്ടേഷൻ സംഘങ്ങളുടെ പകയാണോ, മറ്റു കാരണങ്ങൾ എന്തെങ്കിലും കൊലപാതകത്തിനു പിന്നിലുണ്ടോ എന്നതാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ചെണ്ടുവാര എസ്റ്റേറ്റ് സ്വദേശിനിയായ സ്ത്രീയുടെ മൊഴി കേസിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. തിരുനെൽവേലി പുതുകുളം സ്വദേശിയായ മണി മൂന്നാറിലെത്തുന്പോൾ ഈ സ്ത്രീയുടെ വീട്ടിലാണ് താമസിക്കുന്നത്. മണിയുടെ കൂട്ടാളി പിടിയിലായതോടെ കേസിൽ ഉടൻ തുന്പുണ്ടാക്കാമെന്നാണ് കൊരങ്ങണി സിഐ സഹദേവന്റെ നേതൃത്വത്തിലുള്ള പോലീസ് കരുതുന്നത്.