കൊച്ചി: കേരള മോട്ടോർ വ്യവസായ സംരക്ഷണ സമിതി സംസ്ഥാന കണ്വൻഷൻ നാളെ കളമശേരി ടൗണ്‍ ഹാളിൽ നടക്കുമെന്നു സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. സ്വകാര്യ ബസുടമകൾ, ചരക്കു ഗതാഗതം, മോട്ടോർ വാഹനം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സംഘടനകളും തൊഴിലാളികളും ട്രേഡ് യൂണിയനുകളും സംയുക്തമായി രൂപം കൊടുത്തതാണു സംരക്ഷണ സമിതി.