കുമളി: അമിതവേഗതയില്‍ എത്തിയ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കുമളി അട്ടപ്പള്ളം ആനക്കുഴി പുതുവലില്‍ മണക്കാട്ടില്‍ മാത്യുവിന്റെ (ചന്ദ്രന്) മകന് പ്രേംകുമാര്‍(24) ആണ് മരിച്ചത്. പ്രേംകുമാറിന്റെ സുഹൃത്തുക്കളും അട്ടപ്പള്ളം ലക്ഷംവീട് സ്വദേശികളുമായ അഭിലാഷ്(20), അജേഷ് (സുനില്‍കുമാര്‍ -25), നന്ദു (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ എട്ടരയോടെ കുമളി - മൂന്നാര്‍ റോഡില്‍ കുമളിക്കു സമീപമാണ് അപകടമുണ്ടായത്. മത്സരിച്ച് അമിതവേഗതയില്‍ പാഞ്ഞ ബൈക്കുകള്‍ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയില്‍ കുമളി ഭാഗത്തുനിന്നു വന്ന ജീപ്പില്‍ ഒന്നിനുപുറകെ മറ്റൊന്നായി ഇടിക്കുകയായിരുന്നെന്നു ദൃക്സാക്ഷികള്‍ പറയുന്നു.പ്രേംകുമാര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. അജേഷ് ഓടിച്ചിരുന്ന ബൈക്കിനു പിന്നിലിരുന്നയാളാണ് പ്രേംകുമാര്‍. പ്രേംകുമാര്‍ കുമളിയിലെ ഒരു വസ്ത്രവ്യാപാര ശാലയില്‍ സെയില്‍സ്മാനാണ്. സംസ്കാരം ഇന്ന് പത്തിന് അട്ടപ്പള്ളം സെന്റ് തോമസ് ഫൊറോന പള്ളിയില്‍. ഭാര്യ: മാലു. അമ്മ: ഏലി. സഹോദരി: പ്രേമ.പ്രേംകുമാറിന്റെ ഭാര്യ മാലു ഗര്‍ഭിണിയാണ്. കഴിഞ്ഞദിവസമാണ് പ്രസവത്തിനായി മാലുവിന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്.