ശാസ്താംകോട്ട(കൊല്ലം): എല്ലാം മണ്ണൂർക്കാവ് ഭഗവതിയുടെ അനുഗ്രഹമാണെന്ന് ശബരിമല മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുത്ത അനീഷ് നമ്പൂതിരി (38).
മേൽശാന്തിമാരുടെ നറുക്കെടുപ്പിന് അപേക്ഷ അയയ്ക്കുന്നില്ലെന്ന നിലപാടിലായിരുന്നു അനീഷ് നമ്പൂതിരി. എന്നാൽ, മണ്ണൂർക്കാവ് ക്ഷേത്രം ഉപദേശകസമിതി കമ്മിറ്റിയംഗങ്ങളുടെ നിർബന്ധം മൂലം അവസാന നിമിഷമാണ് അപേക്ഷ സമർപ്പിച്ചത്. അത് തനിക്ക് മാളികപ്പുറത്തമ്മയെ പൂജിക്കാനുള്ള ഭാഗ്യമായി എത്തി: അനീഷ് നമ്പൂതിരി പറയുന്നു. പാലക്കാട് കഞ്ചിക്കോട് വരിക്കം ഇല്ലത്തിൽ നാരായണൻ നമ്പൂതിരിയുടേയും സാവിത്രി അന്തർജനത്തിന്റേയും രണ്ടു മക്കളിൽ മൂത്തയാളാണ് അനീഷ്. മൈനാഗപ്പള്ളി മണ്ണൂർക്കാവ് ദേവീക്ഷേത്രത്തിൽ മേൽശാന്തിയാണ്.
മംഗലശേരി ഇല്ലത്ത് നന്ദൻ നമ്പൂതിരിയുടെയും മൂത്തേടത്ത് ഇല്ലത്തിൽ ദാമോദരൻ നമ്പൂതിരിയുടെയും ശിക്ഷണത്തിലാണ് താന്ത്രികവിദ്യകൾ അഭ്യസി ച്ചത്. 24 വർഷമായി വിവിധ ക്ഷേത്രങ്ങളിൽ മേൽശാന്തി. ഭാര്യ: ശ്രീവിദ്യ. മകൻ: അഭിനവ്.