കോട്ടയം: വിലത്തകർച്ച മൂലം വലയുന്ന കേരളത്തിലെ റബർ കർഷകരെ സഹായിക്കുന്നതിനായി റബർ വില സ്ഥിരതാ പദ്ധതിയിലൂടെ സഹായം എത്രയും വേഗം നല്കണമെന്ന് ഇന്ത്യൻ റബർ ഡീലേഴ്സ് ഫെഡറേഷൻ യോഗം സർക്കാരിനോടാവശ്യപ്പെട്ടു.
പദ്ധതിയുടെ പ്രയോജനം യഥാക്രമം ലഭ്യമാകാതെ വന്നാൽ കർഷകർ ഉത്പാദനത്തിൽനിന്നു പിന്മാറുമെന്നും യോഗം ചൂണ്ടിക്കാട്ടി.യോഗത്തിൽ ടോമി കുരിശുംമൂട്ടിൽ, സി.ജെ. അഗസ്റ്റിൻ, വിൻസന്റ് ഏബ്രഹാം, ടി.എൻ. അബ്ദുൾ നാസർ, എം.ടി. തോമസ്, ഡിറ്റോ തോമസ്, ഫിലിപ്പ് തോമസ് എന്നിവർ പ്രസംഗിച്ചു.