മാന്നാർ: ഷാർജയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പരുമല കടവിൽ വർഗീസ് മാത്യുവിന്റെ മകൻ ജോർജ് വി. മാത്യു (13) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി എട്ടിന് ഷാർജയിലെ അൽ മജാസിൽ റോഡ് കുറുകെ കടക്കുന്പോൾ സിഗ്നൽ തെറ്റിച്ചുവന്ന വാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. ഷാർജ ഡിപിഎസ് സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥിയായിരുന്നു. മാതാവ്: സിബി. സഹോദരി: സാറാ റേച്ചൽ മാത്യു. കഴിഞ്ഞ ആറു വർഷമായി ഇവർ കുടുംബമായി ഷാർജയിലാണ് താമസം. സംസ്കാരം നാളെ പരുമല സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ.