കൊച്ചി: എൻജിനിയറിംഗ് വിദ്യാഭ്യാസ രംഗത്ത് രാജ്യം ഇനിയും ഏറെ വളരാനുണ്ടെന്നു ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപറേഷൻ) മുഖ്യ ഉപദേഷ്ടാവ് ഡോ. ഇ. ശ്രീധരൻ. ഇൗ രംഗത്ത് രാജ്യം ഏറെ പിന്നിലാണ്. മികച്ച ഒരു എൻജിനിയറിംഗ് വിദ്യാഭ്യാസ സംവിധാനം ഉണ്ടായെങ്കിലേ രാജ്യത്തെ വികസനം യാഥാർഥ്യമാകൂവെന്നും അദ്ദേഹം പറഞ്ഞു.
എൻജിനിയേഴ്സ് ക്ലബിന്റെ 2017ലെ എൻജിനിയേഴ്സ് ചോയ്സ് പുരസ്കാരം വെണ്ണല എൻജിനിയേഴ്സ് ക്ലബിൽ ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻജിനിയേഴ്സ് ക്ലബിന്റെ 2017ലെ എൻജിനിയേഴ്സ് ചോയ്സ് പുരസ്കാരം വെണ്ണല എൻജിനിയേഴ്സ് ക്ലബിൽ ഏറ്റുവാങ്ങിയ ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.