കുമരകം: കാർഷിക യൂണിവേഴ്സിറ്റി ജനറൽ കൗൺസിലിലേക്ക് പട്ടികജാതി - പട്ടിക വർഗത്തിൽപ്പെട്ട കൃഷിക്കാരനെ കർഷക പ്രതിനിധിയായി തെരഞ്ഞെടുത്തു. കുമരകത്ത് ഇന്നലെ ചേർന്ന പുതിയ ജനറൽ കൗൺസിൽ മീറ്റിംഗിലാണ് യൂണിവേഴ്സിറ്റിയുടെ ചരിത്രത്തിലാദ്യമായി ആദിവാസി പട്ടിക വർഗ കർഷകനെ അംഗമായി തെരഞ്ഞെടുത്തത്. ചെറുകുന്നേൽ രാമനാണ് കർഷക പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ടതെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽ കുമാർ പറഞ്ഞു.
വെള്ളാനിക്കര കേരള കാർഷിക യൂണിവേഴ്സിറ്റി ആസ്ഥാനത്ത് 27-ന് ഉദ്ഘാടനം ചെയ്യുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന് സി. അച്യുതമേനോന്റെ പേരുനൽകാൻ ജനറൽ കൗൺസിൽ തീരുമാനിച്ചെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള വൈസ് ചാൻസലറുടെ കാലാവധി അവസാനിക്കുന്നതിനാൽ പുതിയ വൈസ് ചാൻസലറെ തെരഞ്ഞെടുക്കാൻ വേണ്ട നടപടികളുടെ ഭാഗമായിട്ടാണ് ഇന്നലെ കൃഷിമന്ത്രിയുടെ സാന്നിധ്യത്തിൽ കുമരകത്ത് ജനറൽ കൗൺസിൽ ചേർന്നത്.