പാലാ: സിഎംഐ കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിൻസിനു കീഴിലുള്ള സ്കൂളുകളുടെ മേളയായ സാൻജോ ഫെസ്റ്റിന്റെ രചനാ മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും ഇന്നു തുടങ്ങും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ 17 സ്കൂളുകളിൽനിന്നായി ആയിരത്തോളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുക്കും. രചനാ മത്സരങ്ങൾ രാവിലെ 9.30 ന് പാലാ ചാവറ, സെന്റ് വിൻസെന്റ് സ്കൂളുകളിലും സാൻജോ സ്പോർട്സിന്റെ ഭാഗമായ ഗെയിംസ് മത്സരങ്ങൾ കുര്യനാട് സെന്റ് ആൻസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിലും നടക്കും. പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ സിഎംഐ, കോർപറേറ്റ് മാനേജർ ഫാ. സാബു കൂടപ്പാട്ട് സിഎംഐ തുടങ്ങിയവർ നേതൃത്വം നൽകും.