കുറവിലങ്ങാട്: ഇലക്്ട്രിക് തൊഴിലാളി പാറമടയിൽ മുങ്ങിമരിച്ചു. ഇലഞ്ഞി ആലപുരം പെരുന്പള്ളിൽ ബേബിയുടെ മകൻ സോബിൻ ജോസഫാ(33)ണ് ഇന്നലെ അച്ചക്കലിലെ പാറമടയിൽ മുങ്ങിമരിച്ചത്. ഇന്നലെ രാവിലെ പത്തോടെയായിരുന്നു സംഭവം.
ഇലക്്ട്രിക്കൽ ജോലികൾ ചെയ്തിരുന്ന സോബിൻ ആച്ചക്കലിലുള്ള ഒരു കരാറുകാരനൊപ്പമായിരുന്നു ജോലി ചെയ്തിരുന്നത്. ജോലിക്കെത്തിയെങ്കിലും ഇന്നലെ ഹർത്താലായിരുന്നതിനാൽ സുബിനോടു തിരിച്ചുപോയ്ക്കൊള്ളാൻ കരാറുകാരൻ പറഞ്ഞു.
ബൈക്കിൽ മടങ്ങിയ സോബിൻ, ആച്ചിക്കലിൽ പാറമടയ്ക്കു സമീപം ബൈക്ക് വച്ച് കുളിക്കാനിറങ്ങി. സോബിൻ വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട പാറമടയിൽ തുണികഴുകിക്കൊണ്ടിരുന്ന വീട്ടമ്മയാണ് സമീപവാസികളെ വിവരമറിയിച്ചത്. കൂത്താട്ടുകുളത്തുനിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കണ്ടെടുത്തത്.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നാളെ 1.30 ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ഫൊറോനാപള്ളിയിൽ. അമ്മ: ഏലിയാമ്മ. സഹോദരൻ: സുബിൻ.