തൃശൂർ: സംസ്ഥാന ഭാഗ്യക്കുറി സുവർണജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല കലാ-കായിക മത്സരങ്ങളും കുടുംബസംഗമവും ഇന്നും നാളെയുമായി തൃശൂരിൽ നടക്കും. തേക്കിൻകാട് മൈതാനത്തു നടക്കുന്ന കുടുംബസംഗമം രാവിലെ 11നു ധനകാര്യമന്ത്രി ഡോ.ടി.എം. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്യും. മേയർ അജിത ജയരാജൻ അധ്യക്ഷയാകും.
സുവർണ ജൂബിലിയുടെ ഭാഗമായി ജില്ലാതല മത്സരങ്ങളിൽ വിജയികളായ ഭാഗ്യക്കുറി ഏജന്റുമാരും വില്പനക്കാരും അവരുടെ കുടുംബാംഗങ്ങളും മേളയിൽ പങ്കെടുക്കും. ഭാഗ്യക്കുറി ഏജന്റുമാരുടെ മക്കൾക്കുള്ള യൂണിഫോം വിതരണം അനിൽ അക്കര എംഎൽഎയും അംഗപരിമിതരായ ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങൾക്കുള്ള മുച്ചക്ര വാഹനവിതരണം ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് മുൻ ചെയർമാൻ എം.വി. ജയരാജനും നിർവഹിക്കും. വിദ്യാഭ്യാസ അവാർഡുകൾ സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ എസ്. വെങ്കിടേശപതി വിതരണം ചെയ്യും. ഉച്ചകഴിഞ്ഞു രണ്ടിന് ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ നടക്കുന്ന കലാമത്സരങ്ങൾ പെരുവനം കുട്ടൻമാരാർ ഉദ്ഘാടനം ചെയ്യും. ഡോ.സി. രാവുണ്ണി അധ്യക്ഷനാകും.
നാളെ രാവിലെ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന കായികമത്സരങ്ങൾ സംസ്ഥാന തൊഴിൽ ക്ഷേമനിധി ബോർഡ് ചെയർമാൻ എം.എം. വർഗീസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡ് അംഗം എം.കെ. ബാലകൃഷ്ണൻ അധ്യക്ഷനാകും.
വൈകുന്നേരം നാലിന് ചെമ്പൂക്കാവ് ജവഹർ ബാലഭവനിൽ നടക്കുന്ന സമാപന സമ്മേളനം മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാർ അധ്യക്ഷയാകും.